2013 മേയ് 2, വ്യാഴാഴ്‌ച



സരബ് ജിത് സിംഗ് 


ഒരായുസ്സ് തടവറയില്‍ എരിഞ്ഞു തീര്‍ന്നു പോയ
ആഭാരത പുത്രന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ .............


ഒരിക്കലെങ്കിലും തന്‍റെ അമ്മയുടെയും സഹോദരിയുടെയും മുഖ മെങ്കിലും കാണാന്‍ കൊതിച്ച ഒരു മകന്‍റെ മനസ്സിലൂടെ ഒരല്പനേരം 


അമ്മ അറിയുവാന്‍ 


അറിയുന്നുണ്ടാകുമെന്‍ മനസ്സ് 
പൊരിയുകയാണീ കുടുസ്സില്‍ 
അറിയില്ല തീരുന്നതെന്നീ തമസ്സ് 
അലിയുന്നില്ലിവര്‍ തന്‍ മനസ്സ് 
പൊലിയുന്നതെന്‍ ജീവിത നഭസ്സ്
പുലരുമോ എനിക്കുമോരുഷസ്സ്

പണ്ടാംഗലേയര്‍ വിഭജിച്ചതാം മനസ്സ് 
രണ്ടാക്കി അവര്‍ തളര്‍ത്തി  ഭാരത യശസ്സ് 
കണ്ടാല്‍ പോലുമിരുകൂട്ടര്‍ക്കും നജസ്സ്
കണ്ടില്ലിവര്‍ സത്യം തങ്ങള്‍  ഒരേ ജനുസ്സ് 



 പഞ്ച നദികള്‍ തന്നുടെ   വിഹായസ്സ്
പുഞ്ചിരി തൂകുന്നോരെന്‍ അമ്മ വചസ്സ് 
പൂത്തു നിന്നൊരാ സന്തോഷ സദസ്സ് 
കാത്തു സൂക്ഷിപ്പാണിന്നുമെന്‍ മനസ്സ്  


കൊഞ്ചുന്ന  സോദരി പ്പ്രാവിന്‍ കൊലുസ്സിന്‍
മഞ്ചു  ചിഞ്ചിതമാണിപ്പോഴും മനസ്സില്‍ 
 വീണ്ടാവര്‍ത്തിച്ചീടുമോ ഇതെന്നായുസ്സില്‍ 
വന്നീടുമോ ഒരു നാള്‍ ആ വാഗ ബസ്സില്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ